About Me

My photo
നിറക്കൂട്ടില്‍ ചാലിച്ച മായാത്ത ഒരുപാട് നല്ല ഓര്‍മ്മകളുമായി ഈ ഞാന്‍...

Sunday, 15 July 2018

തിരിച്ചുവരവ്



 ഞാൻ കണ്ട സ്വാപ്നങ്ങളിൽ പ്രിയപ്പെട്ട 
ഒന്ന് എന്റേത് മാത്രമായി തീർന്നിരിക്കുന്നു💏
മനസ്സു വല്ലാണ്ട് പിടക്കുമ്പോൾ മനസ്സിൽ തോന്നിയത് കുത്തികുറിക്കാനുള്ള ഒരു കടലാസ്സായിരുന്നു എനിക്കിത്.. കടലാസ്സെന്നു പറഞ്ഞ് തള്ളിക്കളയരുതേ എന്റെ മനസ്സായിരുന്നു ഇതിൽ ഓരോ വരികളും ..
സ്വാപ്നലോകത്ത് ജീവിക്കുന്ന എനിക്ക് യാഥാർഥ്യത്തിലേക്കുള്ള വഴി അറിയതോണ്ടായിരുന്നില്ല, മറിച്ച് ഞാൻ കണ്ടതിൽ വെച്ച് എന്നെ മുന്നോട്ട് നയിച്ചിരുന്നത് ആ സ്വപ്നങ്ങൾ ആയിരുന്നു.. ഒരുപാട് സന്തോഷിച്ചാൽ സങ്കടപെടുമെന്ന യാഥാർഥ്യം ഏറെ കുറെ ഞാൻ മനസ്സിലാക്കിയതുകൊണ്ട് ., അമിതമായിട്ടല്ലെങ്കിലും ഒരുപാട് സന്തോഷം ഉണ്ടിന്ന്...
മനസ്സു നിറഞ്ഞ ഒരുകയ്യൊപ്പ്‌ ...
                   ഒരു തിരിച്ചുവരവ് .... 😊😊😊

Saturday, 31 December 2016

ഏകാന്തത

മനുഷ്യനെ കാര്‍ന്നുതിന്നുന്ന കാന്‍സറിനും ഉണ്ടാകും ചില സമയങ്ങളില്‍ ഒരു ആശ്വാസം.,                                         എന്നാല്‍ എകാന്തമായ അവസ്ത അതായിരിക്കും ഒരു മനുഷ്യന്റെ നാഡി നരബുകള്‍ വലിഞ്ഞുമുറുകുന്നതിനെക്കാളും വേദന തരുന്നത്..    ശ്വസമിടിപ്പിന്റെ വേഗത കൂടും;സെക്കന്റ് സൂചിക്ക് പോലും മണിമുഴക്കത്തേക്കാളും ശബ്ദം തോന്നും. താളം തെറ്റിയമനസ്സിനെ പിടിച്ചുയര്‍ത്താന്‍ ഒരു കെെകളുണ്ടായിരുന്നുവെങ്കിലെന്ന് ഒാര്‍ത്ത് പോകുന്ന,ആ്രഗഹിച്ച് പോകുന്ന  നിമിഷം..                                                                 മനസ്സറിയാതെ മരണത്തെ വരവേല്‍ക്കുന്നതും.,അറിഞ്ഞ് കൊണ്ട് ഓരോ നിമിഷവും മരണത്തിന്റെ മടിത്തട്ടിലേക്ക് വീഴുന്നതും തമ്മിലുള്ള വിത്യാസം അതൊരുപാടാണ്....                                          ''ആരും ഒരിക്കലും ഒറ്റപ്പെടാതിരിക്കട്ടെ.....''

Wednesday, 21 December 2016

അധ്യായം.1

ഞാന്‍ പഠിച്ച ആദ്യ പാഠവും.,ഞാന്‍ കണ്ട  നല്ലാെരാണും എന്റെ അച്ചനാണ്...
േപറ്റു നോവിന്റെ കണക്കുപറയാത്ത, ഇല്ലായ്മകളിലും നിഷ്കളങ്കതയുടെ പുഞ്ചിരി മായാതെ ഞങ്ങള്‍ക്ക് തണലായ് നില്‍ക്കുന്ന ആ സ്േനഹത്തിനു മുന്നില്‍ നമിക്കുന്നു.....                                                   എനിക്കായ് വെച്ചു നീട്ടിയ കെെ തട്ടിമാറ്റുബോഴും., എനിക്കായ് കാണിച്ചുതന്ന വെളിച്ചം ഞാന്‍ കാണാതിരുന്നപ്പോഴും.,     എന്നെ ചേര്‍ത്തു പിടിച്ച എന്‍ അച്ചനോടായ്., പറയട്ടെ ഞാനൊരു ക്ഷമാപണം.....                                                      '' വെെകിവന്ന ഓരോ അറിവും എത്ര മഹത്തായിരുന്നെന്ന് തിരിച്ചറിയുന്നു ഞാനിന്ന്....''

Saturday, 17 December 2016

ചിലങ്ക

ദെെവത്തോട് ഞാന്‍ നന്ദി പറഞ്ഞു.,നിന്നെ എനിക്ക് തന്നനുഗ്രഹിച്ചതിന്. നിന്നെയായിരുന്നു ഞാന്‍ ഹൃദയത്തോട് ചേര്‍ത്ത് സ്േനഹിച്ചതും ആരാദിച്ചതും.   ഓരോ തവണയും എന്റെ കാലില്‍ നിന്നെ അണിയുേബോഴും ഞാന്‍  നിന്നെ കൂടുതല്‍ അറിയുകയായിരുന്നു.                                നിന്റെ താളത്തിലായിരുന്നു എന്റെ ഓരോ ചുവടുവെപ്പും.,                                         എന്റെ ചുവടുകള്‍ പിഴക്കുബോഴോക്കെ ഓരോ ജേതിയും,പദവും എന്നെ പഠിപ്പിച്ചതും നീയായിരുന്നു....                                               '' എന്നിട്ടും എന്താ നീ  എന്നെ അറിയാതെ പോയത്?''

Tuesday, 13 December 2016

ആമുഖം

ജീവിതത്തെക്കുറിച്ച് പലരും പലതും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇനി ഞാനും പറയട്ടെ..?    ജീവിതം എന്നത് ആരാലും നിര്‍വ്വചിക്കാന്‍ പറ്റാത്ത ഒന്നാണ് എന്ന് ഈ 19 വര്‍ഷം കൊണ്ട്  എന്നെ പഠിപ്പിച്ചു.                          പെണ്ണ് എന്നാല്‍ ഭൂമിയോളം ക്ഷമയുള്ളവളും , ആണെന്നാല്‍ തന്റെടിയുമായിരിക്കണമെന്ന് രചിച്ച ഈ ലോകത്തോടായി..,                                                     പെണ്ണിന്റെ ക്ഷമയെ പരീക്ഷിക്കാതിരിക്കുന്നതാണ് ഒരാണിന്റെ ആണത്തമെന്ന് തിരിച്ചറിയാത്തവരോടായി.., ഒരാണിനോടുമാത്രമല്ല...പെണ്ണായ് പിറന്ന്  പെണ്ണ് എന്ന വര്‍ഗത്തെ കളങ്കപ്പെടുത്തുന്ന ഒാരോരുത്തരോടായും.                          ''നേരറിഞ്ഞ് പ്രവര്‍ത്തിക്കുക.,വാക്കെന്ന ആയുധം മതി ജീവിതമെന്ന യാത്രക്ക് വില്ലനായി''                                                   ഒരു പെണ്ണായല്ല,ഒരു മനുഷ്യനായ് പറയുന്നു ഇനിയൊരു ജന്മമുണ്ടെങ്കില്‍ ജനിക്കാതിരിക്കട്ടെ......