മനുഷ്യനെ കാര്‍ന്നുതിന്നുന്ന കാന്‍സറിനും ഉണ്ടാകും ചില സമയങ്ങളില്‍ ഒരു ആശ്വാസം., എന്നാല്‍ എകാന്തമായ അവസ്ത അതായിരിക്കും ഒരു മനുഷ്യന്റെ നാഡി നരബുകള്‍ വലിഞ്ഞുമുറുകുന്നതിനെക്കാളും വേദന തരുന്നത്.. ശ്വസമിടിപ്പിന്റെ വേഗത കൂടും;സെക്കന്റ് സൂചിക്ക് പോലും മണിമുഴക്കത്തേക്കാളും ശബ്ദം തോന്നും. താളം തെറ്റിയമനസ്സിനെ പിടിച്ചുയര്‍ത്താന്‍ ഒരു കെെകളുണ്ടായിരുന്നുവെങ്കിലെന്ന് ഒാര്‍ത്ത് പോകുന്ന,ആ്രഗഹിച്ച് പോകുന്ന നിമിഷം.. മനസ്സറിയാതെ മരണത്തെ വരവേല്‍ക്കുന്നതും.,അറിഞ്ഞ് കൊണ്ട് ഓരോ നിമിഷവും മരണത്തിന്റെ മടിത്തട്ടിലേക്ക് വീഴുന്നതും തമ്മിലുള്ള വിത്യാസം അതൊരുപാടാണ്.... ''ആരും ഒരിക്കലും ഒറ്റപ്പെടാതിരിക്കട്ടെ.....''
About Me
- Amrûthâ Sûmêsh
- നിറക്കൂട്ടില്‍ ചാലിച്ച മായാത്ത ഒരുപാട് നല്ല ഓര്‍മ്മകളുമായി ഈ ഞാന്‍...
Saturday, 31 December 2016
Wednesday, 21 December 2016
അധ്യായം.1
ഞാന്‍ പഠിച്ച ആദ്യ പാഠവും.,ഞാന്‍ കണ്ട നല്ലാെരാണും എന്റെ അച്ചനാണ്...
േപറ്റു നോവിന്റെ കണക്കുപറയാത്ത, ഇല്ലായ്മകളിലും നിഷ്കളങ്കതയുടെ പുഞ്ചിരി മായാതെ ഞങ്ങള്‍ക്ക് തണലായ് നില്‍ക്കുന്ന ആ സ്േനഹത്തിനു മുന്നില്‍ നമിക്കുന്നു..... എനിക്കായ് വെച്ചു നീട്ടിയ കെെ തട്ടിമാറ്റുബോഴും., എനിക്കായ് കാണിച്ചുതന്ന വെളിച്ചം ഞാന്‍ കാണാതിരുന്നപ്പോഴും., എന്നെ ചേര്‍ത്തു പിടിച്ച എന്‍ അച്ചനോടായ്., പറയട്ടെ ഞാനൊരു ക്ഷമാപണം..... '' വെെകിവന്ന ഓരോ അറിവും എത്ര മഹത്തായിരുന്നെന്ന് തിരിച്ചറിയുന്നു ഞാനിന്ന്....''
േപറ്റു നോവിന്റെ കണക്കുപറയാത്ത, ഇല്ലായ്മകളിലും നിഷ്കളങ്കതയുടെ പുഞ്ചിരി മായാതെ ഞങ്ങള്‍ക്ക് തണലായ് നില്‍ക്കുന്ന ആ സ്േനഹത്തിനു മുന്നില്‍ നമിക്കുന്നു..... എനിക്കായ് വെച്ചു നീട്ടിയ കെെ തട്ടിമാറ്റുബോഴും., എനിക്കായ് കാണിച്ചുതന്ന വെളിച്ചം ഞാന്‍ കാണാതിരുന്നപ്പോഴും., എന്നെ ചേര്‍ത്തു പിടിച്ച എന്‍ അച്ചനോടായ്., പറയട്ടെ ഞാനൊരു ക്ഷമാപണം..... '' വെെകിവന്ന ഓരോ അറിവും എത്ര മഹത്തായിരുന്നെന്ന് തിരിച്ചറിയുന്നു ഞാനിന്ന്....''
Saturday, 17 December 2016
ചിലങ്ക
ദെെവത്തോട് ഞാന്‍ നന്ദി പറഞ്ഞു.,നിന്നെ എനിക്ക് തന്നനുഗ്രഹിച്ചതിന്. നിന്നെയായിരുന്നു ഞാന്‍ ഹൃദയത്തോട് ചേര്‍ത്ത് സ്േനഹിച്ചതും ആരാദിച്ചതും. ഓരോ തവണയും എന്റെ കാലില്‍ നിന്നെ അണിയുേബോഴും ഞാന്‍ നിന്നെ കൂടുതല്‍ അറിയുകയായിരുന്നു. നിന്റെ താളത്തിലായിരുന്നു എന്റെ ഓരോ ചുവടുവെപ്പും., എന്റെ ചുവടുകള്‍ പിഴക്കുബോഴോക്കെ ഓരോ ജേതിയും,പദവും എന്നെ പഠിപ്പിച്ചതും നീയായിരുന്നു.... '' എന്നിട്ടും എന്താ നീ എന്നെ അറിയാതെ പോയത്?''
Tuesday, 13 December 2016
ആമുഖം
ജീവിതത്തെക്കുറിച്ച് പലരും പലതും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇനി ഞാനും പറയട്ടെ..? ജീവിതം എന്നത് ആരാലും നിര്‍വ്വചിക്കാന്‍ പറ്റാത്ത ഒന്നാണ് എന്ന് ഈ 19 വര്‍ഷം കൊണ്ട് എന്നെ പഠിപ്പിച്ചു. പെണ്ണ് എന്നാല്‍ ഭൂമിയോളം ക്ഷമയുള്ളവളും , ആണെന്നാല്‍ തന്റെടിയുമായിരിക്കണമെന്ന് രചിച്ച ഈ ലോകത്തോടായി.., പെണ്ണിന്റെ ക്ഷമയെ പരീക്ഷിക്കാതിരിക്കുന്നതാണ് ഒരാണിന്റെ ആണത്തമെന്ന് തിരിച്ചറിയാത്തവരോടായി.., ഒരാണിനോടുമാത്രമല്ല...പെണ്ണായ് പിറന്ന് പെണ്ണ് എന്ന വര്‍ഗത്തെ കളങ്കപ്പെടുത്തുന്ന ഒാരോരുത്തരോടായും. ''നേരറിഞ്ഞ് പ്രവര്‍ത്തിക്കുക.,വാക്കെന്ന ആയുധം മതി ജീവിതമെന്ന യാത്രക്ക് വില്ലനായി'' ഒരു പെണ്ണായല്ല,ഒരു മനുഷ്യനായ് പറയുന്നു ഇനിയൊരു ജന്മമുണ്ടെങ്കില്‍ ജനിക്കാതിരിക്കട്ടെ......
Subscribe to:
Posts (Atom)